Friday, 29 November 2013

ഒരു താകീത്

ഈ ചിത്രം നമുക്ക് ഒരു താക്കീതാണ്. വരാന്‍ പോകുന്ന വന്‍‌വിപത്തിന്റെ ചൂണ്ടുപലക. ആന്ധ്രാപ്രദേശിലെ ആദിലാബാദ് ജില്ലയില്‍‌നിന്നുള്ള ഒരു ദൃശ്യമാണിത്. കിലോമീറ്ററുകള്‍ക്കപ്പുറം നിന്നു തലച്ചുമടായി കൊണ്ടുവന്ന വെള്ളത്തില്‍ പേരക്കുട്ടിയെ കുളിപ്പിക്കുന്ന ഈ മുത്തശ്ശിയില്‍ നമുക്ക് പ്രത്യേകതകള്‍ ഒന്നും കണ്ടെത്താനായില്ലെന്നുവരാം.പക്ഷേ അവര്‍ എന്തിന് ആ കുട്ടിയെ കട്ടിലില്‍ ഇരുത്തി കുളിപ്പിക്കണം..? അതില്‍ ഒരു അസാധാരണത്വമില്ലേ..? ഇനി ആ കട്ടിലിനു ചുവട്ടില്‍ വച്ചിരിക്കുന്ന പാത്രത്തിലേക്കു നോക്കൂ. കുട്ടിയെ കുളിപ്പിക്കുന്ന വെള്ളം മണ്ണില്‍ നഷ്ടമാകാതിരിക്കാനാണ് ആ പാത്രം വച്ചിരിക്കുന്നത്. ആ പാത്രത്തില്‍ വീഴുന്ന വെള്ളം തുണിയലക്കാനും മറ്റും അവര്‍ ഉപയോഗിക്കുന്നു. ഓരോ നെല്‍‌വയലുകളും നീര്‍തടങ്ങളും നികത്തി വികസനമെന്നപേരില്‍ പലതും നടത്തുമ്പോള്‍ ഓര്‍ക്കുക ഇതാണു പ്രകൃതി നമുക്കും കരുതിവച്ചിരിക്കുന്ന വിധിയെന്ന്...

Movies

Arts

Books