Thursday, 28 November 2013

വിവാഹം കഴിഞ്ഞ് 21-ാം വര്‍ഷം ഇരട്ടക്കുട്ടികള്‍

വിവാഹം കഴിഞ്ഞ് 21-ാം വര്‍ഷം ഇരട്ടക്കുട്ടികള്‍


ആലപ്പുഴ: കുഞ്ഞിക്കാലു കാണാന്‍ 20 വര്‍ഷത്തിലേറെയാണ് കൃഷ്ണന്‍ പോറ്റിയും പങ്കജവും കാത്തിരുന്നത്.
കാത്തിരിപ്പിനൊടുവില്‍ പിറന്നുവീണത് ഇരട്ടക്കുട്ടികള്‍. രണ്ടും ആണ്‍കുട്ടികളാണ്.

അച്ഛനുമമ്മയും ആയപ്പോള്‍ കൃഷ്ണന്‍പോറ്റിയുടെ പ്രായം 51. പങ്കജത്തിന് 49ഉം. ഇരുവര്‍ക്കും നര കയറിക്കഴിഞ്ഞു. 
കരുമാടി കൃഷ്ണാലയത്തില്‍ കെ. കൃഷ്ണന്‍പോറ്റി ജലഅതോറിറ്റി എടത്വ ഡിവിഷനില്‍ രണ്ടാം ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാനാണ്.
1992 ജൂണ്‍ ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. കൃഷ്ണന്‍ പോറ്റിയുടെ പൂര്‍വികര്‍ കര്‍ണാടകക്കാരാണ്. 

അപ്പൂപ്പന്‍ ജോലി തേടി വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തിയതാണ്. ചേര്‍ത്തല വയലാറാണ് അച്ഛന്റെ സ്ഥലം. കരുമാടിയില്‍ അമ്മവീടാണ്. 
കുട്ടികളുണ്ടാകാന്‍ ആഗ്രഹിച്ച ഇവര്‍ പല ആസ്പത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. 

ഈ മാസം 12നാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പങ്കജത്തെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 25ന് വൈകിട്ട് 6.05ന് ശസ്ത്രക്രിയയിലൂടെ രണ്ട് ആണ്‍കുട്ടികള്‍ പിറന്നു. 

ഡോ. അനസൂയ രാജീവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. തീവ്രപരിചരണ മുറിയിലായിരുന്ന പങ്കജത്തെ വ്യാഴാഴ്ച വൈകിട്ടാണ് വാര്‍ഡിലേക്ക് മാറ്റിയത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. 

Movies

Arts

Books