Tuesday 12 November 2013

FAVORITE BOOKS IN MALAYALAM

FAVORITE BOOKS IN MALAYALAM



RANDAMOOZHAM     -   MT VASUDEVANNAIR


മഹാഭാരതം തുടങ്ങുമ്പോള്തന്നെ വ്യാസന്പറയുന്നുണ്ട് ലോകത്തില്എന്തൊക്കെ ഉണ്ടോ അതൊക്കെ ഇതിലുണ്ട് .ഇതിലെന്തില്ല അത് നിങ്ങള്ക്ക് ലോകത്തിലെവിടെയും കാണാന്കഴിയില്ല .....!. മഹാഭാരതത്തിലെ ഓരോ കഥാപാത്രത്തിനുമുണ്ട് ഓരോ കഥകള്ജീവിതത്തിന്റെ മനോഹാരിതയുടെ വേദനകളുടെ യുദ്ധത്തിന്റെ ഭ്രാന്തമായ കീഴടക്കലിന്റെ . കുട്ടിക്കാലം മുതല്തന്നെ ഇതൊരു ഭാരതീയനെയും പോലെ എന്റെ ഉള്ളിലും കുടിയിരുന്ന ബ്രുഗോഥരനായ പോണ്ണത്തടിയനായ തീറ്റപ്രാന്തനായ ഭീമാകാരന്ഭീമനെ ചുവടോടെ പിഴുതെറിഞ്ഞു അത്യുഗ്രനായ യുദ്ധത്തിന്റെയും സ്നേഹത്തിന്റെയും ബന്തങ്ങളുടെയും ചങ്ങലയില്പോലും കരുത്തോടെ തല ഉയര്ത്തി നില്ക്കുന്ന ഭാരതത്തിലെ കര്ണനോടും അര്ജുനനോടും ധുര്യോധനോടും തോളോരുമി നില്ക്കുന്ന അതിശക്തനായ ഒരു പോരാളിയെ ശക്തമായി തന്നെ പ്രതിഷ്ടിക്കാന്രണ്ടാമൂഴത്തിന് കഴിഞ്ഞു വായിക്കാന്തുടങ്ങിയാല്താഴെവേക്കാന്തോന്നാത്ത ഓരോ വരികളും നമ്മെ കോള്മയിര്കൊള്ളിക്കുന്ന അതിമനോഹരമായ ഗ്രന്ഥം ...!

സൂതരെ മാഗതരെ അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥകള്നമുക്കിനിയും പാടാം
കുരുവിനെയും കുരു പുത്രന്പ്രതീപനെയും വാഴ്ത്താം. നമുക്ക് ഗംഗയെ വാഴ്ത്താം .
പിറവിയും പ്രേമവും പാപവും മരണവും കണ്ട വിഷ്ണുപഭോദ്ഭാവയായ ഗംഗയെ വാഴ്ത്താം
ഗംഗയില്ശാന്തുവിനുണ്ടായ അതിവിഖ്യാതപുത്രന്‍ ,വ്രത കാടിന്യം കൊണ്ട് ദേവകളെക്കൂടി അമ്പരിപ്പിച്ച
മഹാപുരുഷന്ഭീഷ്മരെ വാഴ്ത്താം . മത്സ്യഗന്ധിയില്ശന്തനുവിനു പിറന്ന വിചിത്രവീര്യനെ വാഴ്ത്ത്താം .
വിചിത്രവീര്യ ക്ഷേത്രങ്ങളില്‍ ' കൃഷ്ണ ദ്വൈപായാനവ്യാസന്ദാസിക്ക് കനിഞ്ഞെകിയ ധര്മ്മതുല്യന്വിദൂരരെ വഴ്ത്താം
പിന്നെ നമുക്ക് യുധീഷ്ടാരനെ വാഴ്ത്താം
ചന്ദ്രവംശത്തിലെ സംവരണന് സൂര്യപുത്രി തപതിയിലുണ്ടായ കുരുവിനെ വാഴ്ത്താം

തോഴരേ ,സൂര്യചന്ദ്രവംശമാഹിമകള്നമുക്കിനിയും പാടാം ....
 ..... രാജൻ

-------------------------------------------------------------------------------------------------------------------------------------


Khasakkinte Ithihasam  ---- OV VIJAYAN

എന്റെ ഖസാക്കി ന്റെ ഇതിഹാസ കാരാ , നിന്നോട് ഞാൻ പറയട്ടെ....3 തവണ യാണ് ഈ അൽപ ജ്ഞാനി എന്നെക്കൊണ്ടിതു വയ്യ എന്ന് പറഞ്ഞു കണ്ണുകൾ പിൻവലിച്ചത് അത്രയ്ക്ക് കട്ടിയായ ഭാഷ .....ഖാലിയാരും, അല്ലാപിച്ച മൊല്ലാക്കയും തുടക്കത്തില തെല്ലൊന്നുമല്ല ഭാഷ കൊണ്ടെന്നെ വലച്ചത് ....മനസ്സില് നിലക്കാത്ത കഥാപാത്രങ്ങൾ എന്ന് പറഞ്ഞാണ് പലപ്പോഴും മടക്കി വക്കേണ്ടി വന്നത്......വീണ്ടും എന്നെ തോല്പ്പിക്കുന്ന ആ ബുക്ക്‌ നോട് ജയിക്കാനുള്ള ആവേശം വീണ്ടും എന്നെ വായനക്കാരി ആക്കി......തുടർന്ന് പോകവേ രവിയും പത്മയും ഒരു മാധവിക്കുട്ടി രചനയുടെ ലാളിത്യവും ആര്ഭാടവും കൊണ്ടുവന്നു.....എന്നാൽ പട്ടാമ്പിക്കാരൻ രവി ഖസാക്കിൽ പോയത് കോടചിയെയും, കേശി യെയും മൈമൂന യെയും കാണാൻ വേണ്ടി മാത്രമായിരുന്നോ എന്ന് എന്നിലെ നിരൂപക സങ്കോജവും പ്രകടിപ്പിച്ചു ....."കിളി "നാട്ടിൻ പുറത്തെ പതിവ് കാഴ്ചക്ക് നിറം നല്കി .....ഇപ്പോൾ ഖസാക്കിന്റെ ഒരു ചിത്രം ഉണ്ട് മനസ്സില് ...വിജനമായ പാടവും അതിനോരത്ത് മയ്മൂന യുടെ മാറ്റപ്പീടികയും, ദൂരെ ആയി കാണുന്ന സ്കൂളും ...വയലിലൂടെ ഏകനായി നടന്നു വരുന്ന മൊല്ലാക്കയും ഒക്കെ ആയി സുന്ദരമായ ഒരു ചിത്രം.........ഇനി വായിക്കാൻ താല്പ്പര്യം ഉള്ള വരോട് " അല്പ്പം വിരസത തുടക്കത്തില തോന്നാം എങ്കിലും ഗാഡമായ ചിന്ത യോടെ വായന തുടരുക ഖസാക്ക് തീര്ച്ചയായും ഒരു സുന്ദര ഇതിഹാസം സമ്മാനിക്കും"

 ..... രാജൻ

 

-----------------------------------------------------------------------------------------------------------------------------

ഒരു സങ്കീര്‍ത്തനം പോലെ --

Perumbadavam Sreedharan

 

 

ആത്മീയമായ ഏകാന്തത അതിന്റെ ദുഃഖം അത് സഹിക്കാൻ വേണ്ടിയാണു സ്നേഹം ഈ ഭൂമിയിൽ അവതരിച്ചത് " പീദാനുഭവങ്ങലുടെ ചരിത്രത്തിലും സൌന്ദര്യത്തിലും ആകൃഷ്ടനായി Dostoyevsky പോലെ ലോകത്തിൽ വേറെ ആരും ഉണ്ടാകില്ല ഈ തിരച്ചരിവാണ്‌ ദാവീദിന്റെ സങ്കീര്ത്തനം പോലെ എഴുതി തീർത്ത പെരുമ്പടവത്തിന്റെ സങ്കീര്ത്തനം . റഷ്യൻ മണ്ണിന്റെ സംസ്കാരവും അവടത്തെ ജീവിതങ്ങളും അര്ഭാദങ്ങളും മലയാളി പതിപ്പിൽ വായിക്കാൻ സാധിച്ചു എന്നത് ഒരു തന്ന്നെ ഒരു സുഖം ഉള്ള കാര്യം തന്നെ ആണ് .
പെരുമ്പടവത്തിന്റെ ഈ കൃതിയിലൂടെ Dostoyevsky പറ്റി അറിയാനും അയാളുടെ കൃതികളെ അനേഷിച്ചു പിടിച്ചു വായിക്കാൻ ഉള്ള ഒരു സുവർണാവസരം ഒരുക്കി തന്നതിന് നന്ദി ഒരു പാട് നന്ദി .... തത്വശാസ്ത്രത്തിന് പുതിയ തലങ്ങൾ ആവിഷ്കരിച്ച അങ്ങയെ അറിയാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു ..

---------------------------------------------------------------------------------------------------------------------------------


ആടുജീവിതം--Benyamin

അത്താഴത്തിനു ശേഷം തുടര്‍ച്ചയായി നാലു മണിക്കൂര്‍.... കൊണ്ട് ആട്‌ജീവിതം വായിച്ചു തീര്‍ത്തു....തികച്ചും തീവ്രമായ ഒരു ജീവിതത്തിന്റെ പകര്‍പ്പെഴുത്ത്....മലയാളത്തിനു തികച്ചും അന്യമായ ഒരു ജീവിതം...സ്വപ്നങ്ങളുടെ ഭാരവും പേറി അറബിനാട്ടില്‍ എത്തപ്പെട്ടു..ഒടുവില്‍ ആടുകളുടെ കൂടെ ഒരു നിഷ്ടുരനായ അറബിയുടെ അടിമയായി ജീവിച്ച ഒരു പാവം മനുഷ്യന്‍റെചോരവീണ കഥ....
ബെന്യാമിന്‍ പറയുന്നു.." നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം

നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്..." .ശരിയാണ്...
..വെള്ളം കുടിക്കാനില്ലാത്ത,കുളിക്കാനാവാത്ത....
വിഷപ്പുള്ളവന്‍റെ കഥകള്‍...
എനിക്കെന്നും കെട്ടുകഥകള്‍ മാത്രമായിരുന്നു....

കെട്ടുകഥകളില്‍ ജീവിക്കുന്ന നമ്മൊളൊക്കെ വായിച്ചിരിക്കേണ്ട ഒരു കഥ...

 ..... രാജൻ

----------------------------------------------------------------------------------------------------------------------------

 

 

 

നാലുകെട്ട്----MT VASUDEVANNAIR

എന്‍റെ വായനാക്കമ്പത്തിന് തുടക്കമിട്ട നോവല്‍.ഗ്രാമവും പഴമയും എന്നും മനസ്സിൽ കൊണ്ടുനടക്കുന്നത് കൊണ്ടായിരിക്കാം ആദ്യം കേട്ടപോൾ തന്നെ ഇത് വായിക്കണം എന്ന് മനസ്സിൽ ഉറപ്പിക്കാൻ കാരണം.

എല്ലാവരും ഇത് കാലങ്ങള്ക്കു മുൻപ് കേരളത്തിൽ നിലനിന്നിരുന്ന വ്യവസ്ഥിതി എന്നുപറയുമ്പോൾ അത്രയ്ക്ക് പഴകിയോ എന്നും ഇതിനു ഇപ്പോഴും പ്രാധാന്യം ഇല്ലേ എന്നുമാണ് ഞാൻ ചിന്തിച്ചത് .കാലം ഇത്രയും കഴിഞ്ഞിട്ടും മനുഷ്യന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് തോന്നിപോകുന്നു. എല്ലാവരും ഉള്ളപോൾ ആരെയും ഗൗനിക്കതെയും നിഗുടനന്ദം ലഭിക്കുന്ന പക പോക്കൽ നടത്തുന്ന മനുഷ്യൻ എല്ലാരും അകന്നു അകന്നുപോയ് ഒട്ടപെടിലിന്റെ വേദന അനുഭവിക്കുമ്പോൾ തിരിച്ചു അവരിലേക്ക്‌ വരാനുള്ള ശ്രമവും നടത്തുന്നു. ഈ മനുഷ്യ സ്വഭാവത്തെ തുറന്നു കാണിക്കുന്ന എം. ടി. സാറിന്റെ ഈ നോവലിൽ പച്ച മനുഷ്യന്റെ ജീവിതം കോറിയിട്ടിരിക്കുന്നു .
പ്രതാപകലതുനിന്നു ബന്ധു ജനങ്ങളുടെ കൊള്ളരുതാത്ത പ്രവർത്തികൾ കൊണ്ട് നാശത്തിലേക്ക് കൂപ്പുകുത്തിയ ആ തറവാടിനു കാലിക പ്രാധാന്യം ഉണ്ടെന്നു തോന്നിപോകുന്നു. ചുറ്റും തിരിഞ്ഞു സമുഹതിലെക്കു നോക്കിയാലും കാണുന്നത് അതുതന്നെ അല്ലെ ? അടക്കിഭരിക്കുന്ന ഒരാൾ, അടിച്ചമാര്തപെട്ട ശബ്ദങ്ങൾ, സ്വജനപക്ഷവതം, താമസ്കരിക്കപെട്ട ജീവിതങ്ങൾ എല്ലാറ്റിനും അവസാനം തിരസ്കരണത്തിന്റെ ഏറ്റവും ഒടുവിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയും അത് മുതലാക്കി കൂട്ടിയിടിക്കുന്ന മുട്ടനടുകളുടെ ചോര നക്കികുടിക്കാൻ നടക്കുന്ന ഒരുകൂട്ടരും. അതുപോലെ സഹായഹസ്തം നീട്ടുന്നവരെ അപമാനിക്കുകയും ക്രുശിക്കുകയും ചെയുന്ന ഒരുകൂട്ടരും എഷിണിയിൽ ആനന്ദം കണ്ടെത്തുന്ന ആളുകളും. ഇതെല്ലം ഇപ്പോഴും പലരൂപത്തിലും ഭാവത്തിലും നമ്മുടെ ചുറ്റിലും നടക്കുന്നത് തന്നെ അല്ലെ . പെറ്റമ്മയുടെ സ്നേഹം ബന്ധുക്കളുടെ മൂല്യവും മനസിലാക്കാതെ പോകുന്ന ആളുകള് നമ്മൾ തന്നെയല്ലേ? ആത്മാർത്ഥ സ്നേഹം മനസിലാക്കാതെ ചുറ്റിലും ഉള്ള ആളുകളുടെ വക്കുവിശ്വസിച് മൂഡ സ്വർഗത്തിലേക്ക് യാത്ര ചെയുന്ന അപ്പുണ്ണി പലരുടെയും പ്രതിനിധി ആണെന്ന് തോന്നിപൊയ്. എന്നിട്ട് എല്ലാം നേടി ഒന്നുമില്ലതവനെ പോലെ നിൽക്കുന്ന അപ്പുണ്ണിയെ കണ്ടപ്പോൾ സഹതാപം ആണു തോന്നിയത്.

ഗ്രാമീണ പശ്ചാത്തതലത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോയ് സാധാരണ ജനങ്ങളിളുടെ ഒരു സമുഹതിന്റെയും അതിലുടെ നമ്മുടെ തന്നെയും സ്വാഭാവ വൈവിധ്യങ്ങളെയും കാണിച്ചു തന്ന എം ടി യുടെ സൃഷ്സ്ടി വൈഭവം എടുത്ത് പറയേണ്ടത് തന്നെ ആണ് . അദേഹം എന്നെ ശരിക്കും കഥ നടക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ട് പൊയ് . ആ നാലുകെട്ടും എന്റെ മുൻപിൽ ഇപ്പോഴും ഉണ്ട് . ഇത് എം. ടി സർ-ന്റെ ഞാൻ വായിക്കുന്ന രണ്ടാമത്തെ നോവലാണ് . രണ്ടിലും എം . ടി യുടെ കഥാവധാരണ രീതി അതി ഗംഭീരം. വളരെ ചെറിയ ഭാവങ്ങൾ പോലും അതി സൂഷ്മതയോടെ അതി മനോഹരമായി നമ്മിലേക്ക്‌ പകർന്നു നല്കുന്ന അവതരണ ശൈലി അസൂയാവഹമാണ് .

മനസ്സിൽ തങ്ങി നില്കുന്ന ഒരു അപ്പുണ്ണിയെയും ഒരു വലിയ നാലുകെട്ടും കുറേയധികം മനുഷ്യരെയും തന്ന ടി സർ-നു ഒരായിരം നന്ദി...........


..... രാജൻ 

----------------------------------------------------------------------------------------------------------------------------------

Pathummayude Aadu--

Vaikom Muhammad Basheer

 

യഥാര്‍ത്യങ്ങളിലും നര്‍മം തുളുംബുന്ന ആഖ്യാന ശൈലി. ബഷീറിന് മാത്രം അവകാശപ്പെടാവുന്ന രചനാ വൈഭവം . എത്ര വായിച്ചാലും മതിവരാത്ത ...... ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ... മലയാളത്തിലെ ഏറ്റവും മനോഹരമായ രചനകളിലൊന്ന് ....

 ..... രാജൻ 

---------------------------------------------------------------

 
Mayyazhippuzhayude Theerangalil- M.MUKUNDAN


   അങ്ങകലെ ഒരു കണ്ണുനീര തുള്ളി പോലെ വെല്ലിയങ്കല്ലു കാണാമായിരുന്നു .. അവിടെ ഇപ്പോഴും ആത്മാക്കൾ തുമ്പികളെ പോലെ പറന്നു നദകുന്നതു കാണാമായിരുന്നു .. ആ തുമ്പികളിൽ ഒന്ന് ദാസനും മറ്റേത് ചന്ദ്രികയും ...... ബുക്ക്‌ വായിച്ച തീർത്ത ശേഷം ഏതാനും ദിവസം മയ്യഴിപുഴയിൽ തന്നെ അയ്ര്നു ഞാൻ ........ 

 ..... രാജൻ 

--------------------------------------------------------------

Balyakalasakhi-

Vaikom Muhammad Basheer



മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ്വൈക്കം മുഹമ്മദ്ബഷീറിന്റെ ബാല്യകാലസഖി. എന്നാല്ഇത്മാത്രമല്ല ബാല്യകാലസഖി എന്നതാണ് ചെറിയ പുസ്തകത്തെ അനന്യമാക്കുന്നത്‌. നമുക്ക്പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്മ്മം കൂടി വഹിക്കുന്നുണ്ട്ബാല്യകാലസഖി. കൂടെ മലയാള സാഹിത്യത്തിനു ഏറെയൊന്നും പരിജിതമല്ലാത്ത ഒരു സംസ്കാരവും നമുക്ക്മുന്നില്അനാവൃതമാകുന്നു.

ഒരു സുഹൃത്ത്പറഞ്ഞത്ഞാന്ഇവിടെ ഓര്ക്കുന്നു, "ബാല്യകാലസഖി വായിക്കുമ്പോള്ക്രമേണ ഞാന്മജീദ്ആവുകയും സുഹറയോട്പ്രണയം തോന്നുകയും ചെയ്തു."

ഇത് പുസ്തകത്തിന്റെ മാത്രം അല്ല എല്ലാ ബഷീര്രചനകളുടെയും മാന്ത്രികതയാണ്‌. വായനക്കാര്കഥാപാത്രങ്ങളെ തങ്ങളിലേക്ക്ആവാഹിക്കുന്ന പതിവ്വിദ്യയില്നിന്നും മാറി, കഥാപാത്രങ്ങള്വായനക്കാരനെ അങ്ങോട്ട്ആവാഹിക്കുന്നു ബാല്യകാലസഖിയില്‍. അതുകൊണ്ടുതന്നെ, ഒറ്റയിരിപ്പിനു വായിച്ചു തീര്ക്കാവുന്ന പുസ്തകം വായിച്ചു കഴിയുമ്പോള്നമ്മുടെ മനസ്സാകെ കലുഷിതമാകുന്നു. ഈയൊരു അവസ്ഥയ്ക്ക്കാരണം മറ്റൊന്നുമല്ല, അതിശയോക്തി ഒട്ടും കലരാതെ, യഥാര്ത്ഥ്യത്തോട്പരമാവതി ചേര്ന്ന്നിന്നുകൊണ്ടാണ്ഗ്രന്ഥകര്ത്താവ്ബാല്യകാലസഖിയെ നമുക്ക്സമ്മാനിച്ചത്‌.

അവതാരികയില്ശരി. എംപി പോള്പറഞ്ഞപോലെ "ബാല്യകാലസഖി ജീവിതത്തില്നിന്നും വലിച്ചു ചീന്തി എടുത്ത ഒരേടാണ്‌. വക്കില്രക്തം പൊടിഞ്ഞിരിക്കുന്നു." ജീവിതമെപ്പോഴും അങ്ങനെയാണെന്നല്ല. എന്നാല്ഏറിയ പങ്കും അങ്ങനെയാണ്താനും. ഒരേയൊരു കാര്യം, യഥാര്ത്ഥ്യം അംഗീകരിക്കാം നമ്മള്തയ്യാറല്ല എന്നതാണ്‌.

ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ചോര്ക്കുമ്പോയൊക്കെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്മജീദിന്റെയും സുഹറയുടെയും ബാല്യകാല സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും, അവരുടെ പ്രണയത്തിന്റെ സ്മാരകമായ ചെമ്പരത്തി ചെടിയും, അവരുടെ വിരഹത്തിന്റെ മൂക സാക്ഷിയായ രാത്രികളുമാണ്‌. ഹോട്ടലിലെ പത്രം കഴുകല്കഴിഞ്ഞു മജീദ്സുഹറയെ ഓര്ത്തുകൊണ്ട്കഴിഞ്ഞ രാത്രികള്‍.

നക്ഷത്രങ്ങള്നിറഞ്ഞ നീലാകാശത്തിനു താഴെ ടെറസില്ചിരിച്ചുകൊണ്ട്ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവില്കയറു കട്ടിലില്സുഹറയെ ഓര്ത്തുകൊണ്ട്കിടക്കുന്ന മജീദ്‌. ഇങ്ങനെയൊരു ചിത്രം ബഷീര്സങ്കല്പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്ബാല്യകലസഖിക്കൊപ്പം ഞാന്ഓര്ക്കുന്ന ആദ്യ ചിത്രം രാത്രിയുടെതാണ്‌.

വളരെ ചെറുപ്പത്തില്തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു. എനാല്അതിനു മുമ്പ്അവര്ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്തിന്നഖക്ഷതങ്ങളുടെ എരിവും മാമ്പഴതിന്റെ മധുരവും ഉണ്ടായിരുന്നു.

കഥ തുടങ്ങുമ്പോള്ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്‌. എന്നാല് ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്ചെയ്തിരിക്കുന്നത്‌. മറിച്ച് ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്‌. അതുകൊണ്ട്തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട്ചേര്ന്ന്നില്ക്കുന്നു. അങ്ങനെ ബാല്യത്തില്തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയം കീഴടക്കുന്നു. അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു.

"ചെറുക്കാ, മുയുത്തത്രണ്ടും മുന്നം കണ്ടത്ഞാനാ", എന്ന്പറയുന്ന സുഹറയെ നമുക്ക്എങ്ങനെ സ്നേഹിക്കാതിരിക്കാനാവും! അതുപോലെ, " മിഷറ്കടിക്കുവല്ലോ!" എന്ന പരിഹാസത്തില്ചവിട്ടി മാവില്കയറുന്ന മജീദിനെയും.

ഒരു സ്വപ് ജീവിയായ മജീദ്മരങ്ങളില്കയറി ഉച്ചിയിലിരുന്നു വിശാലമായ ലോകത്തെ നോക്കി കാണാന്ശ്രമിക്കുമ്പോള്മരത്തിന്റെ അടിയില്നിന്നും "മക്കം കാണാമോ ചെറുക്കാ?" എന്നു ചോദിക്കുമ്പോള്നമ്മളും മരത്തിന്റെ ചോട്ടിലിരുന്നു മുകളിലേക്ക്നോക്കിപോകും.

സുഹറയും മജീദും വളരുന്നതിനനുസരിച്ച്അവരുടെ മനസ്സും വളരുന്നത്കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത വളര്ച്ചയില്ബാല്യകാല സുഹൃത്തുക്കള്പ്രണയിനികളാകുമ്പോള്നമ്മുടെ മനസ്സില്തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്വിജയിക്കുന്നു. ലളിതമായ ഭാഷയിലാണ് ബഷീര് ജീവിതത്തിണ്ടേ സങ്കീര്ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്. അതും വളരെ കുറച്ചു വാക്കുകളിലൂടെ.

മജീദ്, സുഹറ എന്നീ രണ്ടു കുട്ടികള്. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. രണ്ടു കുട്ടികള് വളരുന്നതിനനുസരിച്ച് അവരിലുണ്ടാകുന്ന മാറ്റങ്ങള്. ഒരു ആണ്ക്കുട്ടിയുടെയും പെണ്ക്കുട്ടിയുടെയും ലോകങ്ങള് തമ്മിലുള്ള വ്യത്യാസം. ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്നങ്ങളുടെ ചിറകൊടിക്കും. ഒരു മരണം ജീവിതത്തില് എന്തെല്ലാം മാറ്റങ്ങള് വരുത്തും. ജീവിത നിലവാരത്തിലെ ഉയര്ച്ച താഴ്ചകള്. ഇതൊക്കെ ചെറിയ പുസ്തകത്തില് ചുരുങ്ങിയ വാക്കുകളില്, എന്നാല് ബ്രഹത്തായ അര്ത്ഥത്തില് പറയാന് കഴിഞ്ഞു ബഷീറിന്. അതുപോലെ കാതുകുത്ത്, സുന്നത് കല്യാണം എന്നിവയൊക്കെ അന്ന് എങ്ങനെ ആഘോഷിച്ചു എന്നും വളരെ വിശദമായി തന്നെ ഇതില് പറയുന്നുണ്ട്.

അത്ര സൂക്ഷ്മമായി പരിശോധിചില്ലെങ്കില്ത്തന്നെയും, ഗ്രന്ഥകാരന്റെ ആത്മകഥാംശങ്ങള് ബാല്യകാലസഖിയില് നിന്നും കണ്ടെത്താന് കഴിയും. മജീദിനെ പോലെ ബഷീറും വീട് വിട്ടു ഒരുപാടൊരുപാട് അലഞ്ഞിട്ടുണ്ട്. പല പല വേഷത്തില്, പല ദേശങ്ങളില് അലഞ്ഞിട്ടുണ്ട്. എല്ലാതരം ജോലികളും ചെയ്തിട്ടുണ്ട്. മജീദിനെ പോലെ ബഷീറും അനുഭവങ്ങള് മാത്രം സമ്പാദ്യമായി കൈയില് കരുതി നാട്ടില് തിരിചെത്തിയിട്ടുണ്ട്. മജീദിനെ പോലെ ബഷീറിനും പ്രതാപം നിറഞ്ഞ ബാല്യം ഉണ്ടായിരുന്നു. മജീദ് വീടിലെ ദാരിദ്ര്യം കണ്ട പോലെ ബഷീറിനും ഉണ്ടായിട്ടുണ്ട്.

മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനത, ചെടികളിലുള്ള താല്പര്യമാണ്. ബഷീരിന്റെ ജീവിതത്തിലും പുസ്തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നില്ക്കുന്നതാണ് ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം.

 ..... രാജൻ 

-----------------------------------------------------------------------------------



Adayalangal---- SETHU

കാലഖട്ടത്തിന്റെ കഥയാണ് അടയാളങ്ങളിലൂടെ കഥാകൃത്ത്‌ പറയാൻ ശ്രമിക്കുന്നത്.ഒരു ത്രികോണത്തിന്റെ മൂന്ന് ദൃവങ്ങളിൽ എന്നോണം വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങൾ.അച്ഛനും അമ്മയും മകൾ നീതുവും.ഇന്നത്തെ കാലത്തിന്റെ ബന്ധങ്ങളുടെ ശിധിലതയെ വളരെ മനോഹരമായ ഭാഷയിലൂടെ അവതരിപിക്കുകയാണ് സേതു എന്നാ എഴുത്തുകാരൻ. മീനാക്ഷിപുറത്തെ ഷുഗർ മില്ൽ ഫക്ടരിയുടെയും അവിടെ 59 വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ മരണമടയുന്ന മുനിയണ്ടിയുടെ കഥയും ഒരുപാട് ചിന്തകള്ക്ക് വഴിതിരിക്കുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും പൂര്നതയില്ല എന്നാ തോന്നല ഈ നോവൽ വായിച്ചു തീര്നപ്പോൾ അനുഭവപെട്ടു .ഏങ്ങ്ലിഉം വ്യത്യസ്തമായ ഒരു വായനാനുഭവം ആണ് അടയാളങ്ങൾ.....

 

 ..... രാജൻ 

-----------------------------------------------------------------------------------

Udakappola  -P. Padmarajan

 

സമൂഹത്തിന്റെ അഴുകുച്ചളിൽ കഴിയുന്ന ഒരു കൂടം വ്യക്തികളിലൂടെ കാമം..ക്രൂരത എന്നീ വികാരങ്ങളുടെ അകെ തുകയാണ് ഉദാകപോളാ ... തങ്ങൾ .....കൂട്ടികൊടുപ്പുകാരനെ ഇത്രയും സ്വീകാര്യത കിട്ടിയ വേറെ ഒരു കഥാപാത്രം എവ്ദീം ഉണ്ടാകില്ല .. ഒരു ഭാഗത്ത്‌ കാമം .... മറുഭാഗത്ത്‌ പ്രേമം .... ഇതിൽ ഇതാണ് എന്ന് തിരിച്ചു അറിയാൻ പറ്റാതെ അലഞ്ഞു തിരിയുന്ന ക്ലാര / മഴ ....... നോവലിൽ "ഞാൻ എന്ന് വിശേഷിപ്പിചിടുള്ള"കഥാപാത്രത്തെ "തൂവനതുംബികളിൽ" മന്നര്തോടി ജയകൃഷ്ണൻ ആക്കിയതിൽ പദ്മരാജന്റെ ആ മാജിക്‌ ആണ് തൂവനതുംബികളിൽ മനോഹരമാകിയത് . "തൂവാനതുമ്പികൾ " കണ്ടു വട്ടായ ഞാൻ ഉധകപോള വായിച്ചപ്പോൾ സംഭാഷണങ്ങൾ എല്ലാം കാണാപാഠം പറയുക ആയിരുന്നു ..... പദ്മരാജന്റെ വായിച്ചു തീർത്ത രണ്ടാമത്തെ ബുക്ക്‌ ആണ് ഈ ഉധകപോള .... പ്രേമത്തെയും രതിയും ഇത്ര മനോഹരമായി കൈകാര്യം ചെയാൻ പപ്പെട്ടാൻ അല്ലാതെ ഇനി ഒരു പ്രതിഭ ഇത് വരെ ഉണ്ടായ്ടില്ല .... കാലം പപ്പേട്ടന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നു ..... നവംബറിന്റെ നഷ്ടം എഴുതി തീർത്ത് ജനുവരിയുടെ നഷ്ടമായി തീർന്ന പപ്പേട്ടാ വന്ദനം ...........

 ..... രാജൻ 

-----------------------------------------------------------------------------------


Movies

Arts

Books